രാമാനുജന്റെ ശാരികേ
മോക്ഷപഥം
Ramanujante Shaarike (Mokshapadham )
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരമേശ് സദാശിവ
ഗാനരചനപി കെ നന്ദനവർമ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2023 06:11:05.
രാമാനുജന്റെ ശാരികേ വീണ്ടും
രാമകഥയൊന്നു പാടൂ...
ശ്രീ രാമകഥയൊന്നു പാടൂ...
ആദി കവിയുടെ ശോക മനസ്സിലെ
ആരാധ്യ രാമ കഥാ....
ആരാധ്യ രാമ കഥാ....

കമ്പനും തുളസിയും ഭക്തിയാൽ പാടിയ
സമ്പൂർണ്ണ രാമ കഥാ...
പുത്ര വിയോഗത്താൽ തപ്തനായി മാറിയ
ദശരഥ രാജ കഥാ...
ദശരഥ രാജ കഥാ...

രാജ്യം ത്യജിച്ചു വനത്തിനു പോയൊരു
ശ്രീമാന്റെ വീര കഥാ...
പഞ്ചവടിയിലെ പവിത്രമാം ഭൂമിയിൽ
പണ്ടു വസിച്ച കഥാ...
പണ്ടു വസിച്ച കഥാ...

സീത മോഹിച്ച പൊൻമാനിനെ തേടിയ
സ്നേഹോപമെന്റെ കഥാ...
ദുഷ്ട ദശാനന ദൂഷിത രാവണ
നിഗ്രഹ രാമ കഥാ...
രാവണ നിഗ്രഹ രാമ കഥാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts