സ്വന്തമെന്നൊരു മന്ത്രവുമായി
സ്വീറ്റ് മെലഡീസ് 4
Swanthamennoru mandravumaayi (Sweet Melodies Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:28.


സ്വന്തമെന്നൊരു മന്ത്രവുമായെന്‍
പിന്‍പേയലയും നിഴലേ (സ്വന്തം )
സുന്ദരമാമീ സായംസന്ധ്യയില്‍
സുന്ദരമാമീ സായംസന്ധ്യയില്‍
നീയെവിടെ ..... നിഴലേ ....
സത്യമോ മിഥ്യയോ നീ നിഴലേ
(സ്വന്തം )

പ്രകാശമേറുമീ പകലില്‍ എന്റെ വഴികാട്ടിയും
കാവല്‍ക്കാരനും നീ നിഴലേ (പ്രകാശ )
പ്രപഞ്ചമുരുകുമീ ഉച്ചവെയിലില്‍ എനിക്കു നടക്കാന്‍
മരുപ്പച്ചകള്‍ തീര്‍ക്കുന്നു നീ
(സ്വന്തം )

തമോമയമീ രജനിയില്‍ ഏതു തപോവനം
തേടുന്നു നീ നിഴലേ (തമോമയം )
ഏതു ഗന്ധര്‍വ്വ രാജകുമാരന്റെ പ്രിയസഖിയാം
ആശ്രമാംഗനയാകുന്നു നീ
(സ്വന്തം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts