വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:19.
പാത്തു പതുങ്ങി പമ്മി നടക്കും കുന്നിക്കുഴിമടിയൻ ആമച്ചേട്ടനും ഓട്ടക്കാരൻ മുയലും കൂട്ടുകാർ ഒരു നാളവർ രണ്ടു പേരും പന്തയം വെച്ചു ഓട്ടപ്പന്തയം വെച്ചു മലയോരം കാടുവാരം മത്സരം വെച്ചു തമ്മിൽ മത്സരം വെച്ചു ഇഴയും കാരാമയും പായുന്നൊരു വെണ്‍മുയലും പരിപാടിയിൽ ആരാരാദ്യം സമ്മാനം നേടും (പാത്തു പതുങ്ങി...) ബഹുദൂരം ചെന്നു വെണ്മുയൽ പിൻതിരിഞ്ഞപ്പോൾ മെല്ലെ പിൻതിരിഞ്ഞപ്പോൾ കുറേയേറെ പിന്നിലായിട്ടാമയെ കണ്ടു പാവം ആമയെ കണ്ടു മുതുകിൽ കൂടാരവും അതിലേറെ ഭാരവുമായി തുഴയും ചങ്ങാതിയെ നോക്കി സഹതാപം കൊണ്ടു (പാത്തു പതുങ്ങി...) ഒരു പോള കണ്ണടയ്ക്കാം ഒന്നിറങ്ങീടാം പയ്യെ ക്ഷീണവും മാറ്റാം ഇഴയുന്നവനെത്തിടും മുൻപുണർന്നെണീറ്റീടാം അങ്ങനെ ലക്ഷ്യവും നേടാം മുയലിങ്ങനെ ചിന്തിച്ചു കുറെ നേരമുറങ്ങിപ്പോയി ഉണരും മുൻപാമച്ചേട്ടൻ സമ്മാനോം നേടി (പാത്തു പതുങ്ങി...) | |