പ്രിയമില്ലെങ്കില്‍
ആര്‍ദ്രഗീതങ്ങള്‍
Priyamillenkil (Aardra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവലചി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:32.

പ്രിയമില്ലെങ്കിൽ നീയിതുവഴിയേ
പിന്നെയുമെന്തേ വന്നൂ
ഒരു ഞൊടിയെന്തോ ചൊല്ലാനല്ലെങ്കിൽ
എന്തിനു വെറുതേ നിന്നൂ
(പ്രിയമില്ലെങ്കിൽ ...)

മൗനം തുന്നിയ മൂടുപടത്തിൽ
നീരസഭാവമൊതുക്കീ
പരിഭവമൊന്നും ചൊല്ലാതേ
പരിചയമൊന്നും കാട്ടാതേ
നീ വരും‌നേരം നിൻ‌മിഴിക്കോണിൽ
ഒളിയുന്ന ചിരിതേടി നിന്നൂ നിൻ
ചിരിയുടെ ഒളിതേടി നിന്നൂ
ചിരിയുടെ ഒളിതേടി നിന്നൂ
(പ്രിയമില്ലെങ്കിൽ ...)

ഹൃദയം നിറയെ കവിതകളോടെ
നിന്നെവിളിക്കാൻ വന്നൂ
കളിവാക്കൊന്നും പറയാതേ
കാരണമൊന്നും തേടാതേ
ഒരു മൊഴിചൊല്ലാൻ
കളമൊഴിനിന്നെ കാണുവാൻ
ഞാൻ കാത്തുനിന്നൂ
എൻ മോഹങ്ങളും കൂട്ടുനിന്നൂ
മോഹങ്ങളും കൂട്ടുനിന്നൂ..
(പ്രിയമില്ലെങ്കിൽ ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts