അസ്ഥികൾ ഓടത്തണ്ടുകളാക്കി
ശരണ തീർത്ഥം
Asthikal Odathandukalaakki (Sarana Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2014 16:37:25.
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ

അസ്ഥികള്‍ ഓടത്തണ്ടുകളാക്കി
ചിത്തങ്ങളെല്ലാം ചെരാതുകളാക്കി...(2)
ദുഃഖ തിരിനീട്ടി മിഴിനീരാല്‍ എണ്ണ വീഴ്ത്തി
ഭവ ദുഃഖ തിരിനീട്ടി മിഴിനീരാല്‍ എണ്ണ വീഴ്ത്തി
മൊഴി കൊണ്ടു തീനാളം കൊളുത്തി
ആയിരം ദീപങ്ങള്‍ ഒഴുക്കുന്നു ഞങ്ങള്‍...(2)
പമ്പവിളക്കിന് വരുമോ സ്വാമി
ഇഹപര മോചനം തരുമോ...(2)
അസ്ഥികള്‍ ഓടത്തണ്ടുകളാക്കി
ചിത്തങ്ങളെല്ലാം ചെരാതുകളാക്കി

സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ

ആയിരം കളഭക്കിണ്ണങ്ങള്‍ കമിഴ്ത്തുന്നൊരാ-
മണി പൊന്‍പ്രഭയില്‍ മുങ്ങി...(2)
ആപാദഹര്‍ഷമാര്‍ന്ന്‍ അമൃതകുംഭങ്ങളുമായ്‌
അലസഗമനം ചെയ്യും പമ്പേ...(2)
ഓരോരോ മനസ്സും നിന്‍ ദര്‍ശനം കൊതിക്കുന്നു
അസ്ഥികള്‍ ഓടത്തണ്ടുകളാക്കി
ചിത്തങ്ങളെല്ലാം ചെരാതുകളാക്കി

സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ

ആഴിയില്‍ എരിയുന്ന അഗ്നിയില്‍ ഉടച്ചിട്ട
തോടുകള്‍ ഭസ്മമാകും നേരം...(2)
ആത്മാവ് സ്വാമിക്കങ്ങ് അഭിഷേക നെയ്യാക്കി
അയി നിന്നിലലിയുമ്പോള്‍ പമ്പേ...(2)
പൂങ്കാവന പുണ്യം പൂവുകള്‍ ഉതിര്‍ക്കുന്നു
(അസ്ഥികള്‍...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts