ഇനിയുള്ള ജന്മങ്ങള്‍
ഈ അഴകെല്ലാം നിനക്കു മാത്രം
Iniyulla Janmangal (Ee Azhakellam Ninakku Maathram)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍സുജാത മോഹൻ
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:46.
 

ഇനിയുള്ള ജന്മങ്ങളെല്ലാം നിന്റെ പ്രിയങ്കരിയാകേണം
നിന്റെ വിചാരമാം കല്ലോലിനിയുടെ
നിത്യ സംഗീതമായ് മാറേണം
(ഇനിയുള്ള...)



നിന്റെയുദാസീന നാളുകൾക്കുള്ളിൽ
അഴകു പകർന്നു ഞാൻ വന്നെങ്കിൽ
സായന്തനത്തിന്റെ ശോണിമ പങ്കിടാൻ എന്നെ നീ കൂട്ടു വിളിച്ചെങ്കിൽ
അലിയാൻ കൊതിക്കുന്ന മാനസ ചാരുത
എന്നുമെന്നുള്ളിൽ നിറഞ്ഞെങ്കിൽ
(ഇനിയുള്ള...)


ഇഷ്ടമാണിഷ്ടമാണെന്നു ചൊല്ലുന്ന നിൻ
ദൃഷ്ടികളെന്നെ പൊതിഞ്ഞെങ്കിൽ
മറ്റാരുമറിയാതെ ഒരു കരസ്പർശത്തിൻ ഇന്ദ്രജാലത്തിൽ തളിർത്തെങ്കിൽ
വിരിയാൻ കൊതിക്കുന്ന വിരഹിണിപ്പൂവിന്റെ
വിങ്ങലെന്നുള്ളിൽ നിറഞ്ഞെങ്കിൽ
(ഇനിയുള്ള...)





 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts