വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുഭ പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:49.
അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നൂ കണ്ണാ മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ അറുനാഴി എള്ളെണ്ണ ആടട്ടയോ മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ തിരുമാറിൽ ശ്രീവത്സമാകട്ടയോ ( അണിവാ) ഒരു ജന്മം കായാവായ് തീർന്നെങ്കിലും മറുജന്മം പയ്യായി മേഞ്ഞെങ്കിലും യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ ( അണിവാക) യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും യദുകുല കാംബോജി മൂളുമ്പൊഴും ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ തഴുകുന്നപനിനീരായ് തീർന്നില്ലല്ലോ കൃഷ്ണ്ണാ ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ അപ്പോഴും നീ കള്ള ചിരിചിരിച്ചൂ അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ ( അണിവാക) | |