നീയെന്നെ ഗായകനാക്കി
മയില്‍പ്പീലി
Neeyenne Gaayakanaakki (Mayilppeeli)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:50.

നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളിവർണ്ണാ
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ കണ്ണാ
സ്വരസുധയാക്കീ നീ
(നീയെന്നെ)

കായാമ്പൂക്കളിൽ വിടർന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങൾ
നിൻ പ്രിയ കാൽത്തള നാദങ്ങൾ
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ
നീ മലരോ തേനോ ഞാനോ
(നീയെന്നേ)

കഥകൾ തളിർക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ.
നിൻ തൃക്കാൽക്കൽ അഭയങ്ങൾ
ഗുരുവായൂരിൽ പാടുമ്പോളെൻ ഹൃദയം
പത്മപരാഗമോ
പരിഭവമെന്നനുരാഗമോ
(നീയെന്നേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts