വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ചക്രവാകം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:10.
ചാഞ്ചാടുണ്ണി ചരിഞ്ഞാട്... എന്റെ മനസ്സിലെ തേന്മാവിന്കൊമ്പിലെ പൊന്നൂഞ്ഞാലില്‍ ചാഞ്ചാട്... തഞ്ചത്തില്‍ താളത്തില്‍ ചാഞ്ചാട്... ഗുരുവായൂരമ്പാടിക്കണ്ണാ... (ചാഞ്ചാട്) അവതാരക്കഥയില് മുല്ലപ്പൂ ചുറ്റുന്ന അഴകോടെ കണ്ണാ ചാഞ്ചാട് പൊന്നിന് കിങ്ങിണി കിഴിയുന്ന ചേലില് പീലിത്തിരുമുടി ചായുന്ന ചേലില് ഗോരോചനക്കുറി മായുന്ന ചേലില് പട്ടുടയാട കിഴിയുന്ന ചേലില് ആടാട്... കണ്ണാ ചാഞ്ചാട്... (ചാഞ്ചാട്) കരുണ ചെയ്യാനെന്ത് താമസം കൃഷ്ണാ കരയുന്നൊരടിയന്റെ ഹൃത്തിലും ചാഞ്ചാട് നല്ക്കുറൂരമ്മയ്ക്ക് കാണാനും മേല്‍പ്പത്തൂരിനു പകര്‍ത്താനും പൂന്താനത്തിനു പാടാനും പണ്ട് നീയാടിയപോലെയാട് ചാഞ്ചാട്... കണ്ണാ ചാഞ്ചാട്... (ചാഞ്ചാട്) | |