വൃശ്ചിക രാത്രിയാം
അയ്യപ്പ ഗാനങ്ങൾ വാല്യം XIV (ശരണതരംഗിണി വാല്യം 3)
Vrischika Rathriyam (Ayyappa Gaanangal Vol XIV (Sarana Tharangini Vol 3))
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:25.
വൃശ്ചികരാത്രിയാം പുലിമേലേറി
വിശ്വങ്ങള്‍ കീഴടക്കും ധര്‍മ്മശാസ്താവേ
വില്ലെടുത്താലും കൈയ്യില്‍ അമ്പെടുത്താലും
വിധിമാറ്റും മഹിഷിയുടെ നിറമാറില്‍ മോക്ഷത്തിന്‍
ഹരിശ്രീയെഴുതാന്‍ പള്ളിവാളെടുത്താലും
(വൃശ്ചിക)

മാലയിട്ടു നോമ്പുനോറ്റു മലകയറുമ്പോള്‍
സ്വാമിയല്ലോ ഞങ്ങള്‍ക്ക് വഴിതെളിക്കുന്നു
ദാഹമകറ്റി... ജന്മമോഹമകറ്റി...
സ്നേഹമുദ്രയാര്‍ന്ന കൈയ്യാല്‍ താങ്ങിവിടുന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ [2]
(വൃശ്ചിക)

കെട്ടിറക്കി കൈകള്‍‌കൂപ്പി നിന്നുരുകുമ്പോള്‍
ഇഷ്ടവരം നല്‍കിയെന്നെ പുല്‍കി നില്‍ക്കുന്നു
അച്ഛനെപ്പോലെ... സ്നേഹമമ്മയെപ്പോലെ...
സ്വച്ഛവരദ ചിന്മുദ്രയില്‍ ഞാനലിയുന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ [2]
(വൃശ്ചിക)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts