മണികണ്ഠസ്വാമിയേ
അയ്യപ്പ ഗാനങ്ങള്‍ 21
Manikanta swamiye (Ayyappa Gaanangal Vol XXI)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: October 24 2014 11:52:01.
മണികണ്ഠ സ്വാമിയെ മനസ്സില്‍ നിനയ്ക്കുമ്പോള്‍
മലയായ മലയെല്ലാം ശബരിമല...(2)
ശരണം വിളിയോടെ മുങ്ങാനിറങ്ങുമ്പോള്‍
നദിയായ നദിയെല്ലാം പമ്പാനദി..(2)
(മണികണ്ഠസ്വാമിയെ...)

ഇരുമുടിക്കെട്ടുമായ് താനേ നടക്കുമ്പോള്‍
ഇരുളായൊരിരുളെല്ലാം പൂനിലാവ് (2)
ഇല്ലത്തുനിന്നും തുടങ്ങും വഴിനീളെ
കല്ലായ കല്ലെല്ലാം കാട്ടുപൂ‍വ്(2)
(മണികണ്ഠസ്വാമിയെ...)

പതിനെട്ടു പടികളും താണ്ടിവന്നെത്തുമ്പോള്‍
പരമപുണ്യത്തിന്റെ വര്‍ണ്ണലോകം(2)
അതിലൊരു ബിന്ദുവായ് താനേ ലയിക്കുമ്പോള്‍
പുനരപിയില്ലാത്ത ജന്മ മോക്ഷം(2)
(മണികണ്ഠസ്വാമിയെ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts