മാർകഴിക്കുളിരുമായ്
മഹാഭാരതം
Maarkazhikulirumaay (Mahabharatham)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:34.
 
മത്സ്യഗന്ധീ ..മത്സ്യഗന്ധീ...
ആരെ നീ തേടുന്നു പുഷ്പഗന്ധീ

മാർഗഴിക്കുളിരുമായ് യമുനാനദിക്കരെ
ആരെ നീ തേടുന്നു പുഷ്പഗന്ധീ
ആരെ നീ തേടുന്നു പുഷ്പഗന്ധീ
കൃഷ്ണപക്ഷത്തിലെ കാമനെയോ
ഹസ്തിനപുരത്തിലെ രാജനെയോ
മത്സ്യഗന്ധീ .. മത്സ്യഗന്ധീ
മത്സ്യഗന്ധീ .. മത്സ്യഗന്ധീ
(മാർഗഴിക്കുളിരുമായ് )

ക്ഷത്രിയ രാജർഷിയാകുമീ ശന്തനു
കസ്തൂരിഗന്ധി നിൻ ഹൃദയമിതിൽ (2)
എത്ര നാളെയ്യാത്ത അനുരാഗശരമെയ്തു
ഇംഗിതമറിയാനായ് നില്പൂ
നിന്റെ ഇംഗിതമറിയാനായ് നില്പൂ
നീയെന്റെ ദാഹമല്ലേ ?
നാളെ നീ മഹാറാണിയല്ലേ ?
(മാർഗഴിക്കുളിരുമായ് )

ആഗ്രഹായണ പൂർണ്ണിമ നിൻ
ശ്യാമ നേത്രങ്ങളിൽ ഉണർന്നീടവേ
ആഗ്രഹം സുഗന്ധമായ് സത്യവതീ നമ്മിൽ
ആയിരം വസന്തങ്ങൾ ഉണരുകയായ്
ഉണരുകയായ് സത്യവതീ

ചിത്തിരപ്പൂവോലും നിന്റെയീ മേനിയിൽ
മുത്തം തരുന്നൊരീ കുളിരലയായ് (2)
എത്ര നാളെങ്കിലും തഴുകാതെ തഴുകിടാൻ
എന്നഭിലാഷങ്ങൾ നില്പൂ
എന്നുമെന്നഭിലാഷങ്ങൾ നില്പൂ
നീയെന്റെ ദാഹമല്ലേ ?
നാളെ നീ മഹാറാണിയല്ലേ ?
(മാർഗഴിക്കുളിരുമായ് )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts