ദേവി വേദാംബികെ
മഹാമായ
Devi Vedambike (Mahamaaya)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2013 06:55:43.
ദേവീ വേദാംബികേ സാമഗായികേ
അമ്മേ മൂകാംബികേ ഏകയാണു ഞാൻ
വരവീണ വാദിനീ നിൻ കാന്തി കൈതൊഴാം
സ്വരമേഴും തൂകിയെന്നും പൂജ ചെയ്യ്‌തിടാം
സാന്ദ്രം പാടാം കുടജാദ്രിയിലമരും വരമംഗളേ നിൻ ദാസിയാക്കൂ

ദേവീ വേദാംബികേ സാമഗായികേ
അമ്മേ മൂകാംബികേ ഏകയാണു ഞാൻ

പ്രണവശംഖിനാലേ നീ സ്നേഹമേകിടേണമേ
മൃദുലഭാഷിണീ സദാ സർഗ്ഗഗീതമരുളണേ
അവിരാമം മൃദുഹാസം തൂകൂ ദേവീ
അരവിന്ദം മനതാരിൽ പൂത്തൂ വാണീ
കുടിയിരിയ്ക്കൂ ദേവികേ നീ മനസ്സിൽ...

ദേവീ വേദാംബികേ സാമഗായികേ
അമ്മേ മൂകാംബികേ ഏകയാണു ഞാൻ

ശുഭദവീണയാലെ നീ ഗാനതീർഥമേകണേ
മധുരഹാസിനീ സദാ മാനസ്സേവിളങ്ങണേ
ശ്രുതിയോടെ ലയമോടെ പാടാം ദേവീ
അലിവോടെ അകതാരിൽ വാഴൂ വാണീ
അവതരിക്കൂ കവിതയായെൻ മനസ്സിൽ...

ദേവീ വേദാംബികേ സാമഗായികേ
അമ്മേ മൂകാംബികേ ഏകയാണു ഞാൻ
വരവീണ വാദിനീ നിൻ കാന്തി കൈതൊഴാം
സ്വരമേഴും തൂകിയെന്നും പൂജ ചെയ്യ്‌തിടാം
സാന്ദ്രം പാടാം കുടജാദ്രിയിലമരും വരമംഗളേ നിൻ ദാസിയാക്കൂ

ദേവീ വേദാംബികേ സാമഗായികേ
അമ്മേ മൂകാംബികേ ഏകയാണു ഞാൻ  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts