അമ്മേ നാരായണ
അമ്മെ ശരണം
Amme narayana (Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:00.
‘അമ്മേ നാരായണാ’ എന്ന മന്ത്രം കേട്ടു
ബ്രാഹ്മമുഹൂർത്തം വിടർന്നു...
നിർ‌വാണദായിനി ചോറ്റാനിക്കരയമ്മ
നിർമ്മാല്യദർശനം തന്നു...
അമ്മ നിർമ്മാല്യദർശനം തന്നു...
(അമ്മേ)

ശ്രീരാജരാജേശ്വരി! നിനക്കിന്നും
ചിരട്ടയിലല്ലോ മലർ‌നിവേദ്യം
നാമകല്ലോലിനിയിൽ നീരാടിനിൽക്കെയെന്നും
അമ്മേ എന്തിനിരു അഭിഷേകം
അനിതരമമ്മേ നിൻ തിരുചരിതം!
അതിശുഭമതിശയഭരിതം!
(അമ്മേ)

സരസ്വതീയാമത്തിൽ വെൺ‌പട്ടു ചാർത്തും
സരസ്വതിയായ് നീ ചിലമ്പിളക്കും
കാളിയായ് ചെന്തുകിലും ദുർഗ്ഗയായ് നീലയും നീ
കാലസ്വരൂപിണി അണിഞ്ഞു നിൽക്കും
അനന്തമമ്മേ നിന്നവതാരം!
അവർണ്ണനീയം നിന്നപദാനം!
(അമ്മേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts