വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ആരഭി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:04.
ലോകനാര്‍ക്കാവില്‍ ഭഗവതിയേ ലോകമീരേഴിനും കാവല്‍ നീയേ ചേന്തീപ്പൊരിക്കൊപ്പം ചന്ദനശ്രീ ചിന്തി വിളങ്ങീടും ലോകമായേ (ലോകനാര്...) സങ്കടങ്ങള്‍ തീര്‍ക്കും ഭദ്ര നീയേ അങ്കക്കലിയേറ്റും രുദ്ര നീയേ ഗായകര്‍ വാഴ്ത്തീടും സന്നിധിയേ ചേകവര്‍ കൂപ്പും നിന് ചേവടിയെ (ലോകനാര്...) ആശകള്‍ തീര്‍ത്തു കൊടുപ്പവള്‍ നീ വാശികള്‍ തീര്‍ത്തും കെടുപ്പവള്‍ നീ അല്ലിമലര്ക്കാവില് മേവുമമ്മേ അല്ലലൊഴിച്ചെന്നെ കാക്കണമേ (ലോകനാര്...) | |