നരനായിങ്ങനെ
നാമാർച്ചന
Naarayaningane (Namaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:06.
 


ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ
(ശിവശംഭോ...)

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിൽ നിന്നും കര കേറ്റീടണം
തിരുവൈക്കം വാഴും ശിവശംഭോ


മരണ കാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നു പോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവശിവയൊന്നും പറയാവതല്ലേ
മഹാമായെ തന്റെ പ്രകൃതികൾ
മഹാമായ മാറ്റീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ
(ശിവശംഭോ...)

വലിയോരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയേ നേർവഴിയരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ


എളുപ്പമായുള്ള വഴിയേ കാണുമ്പോൾ
ഇടയ്ക്കിടെ ആറു പടിയുണ്ട്
പടിയാറും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെ കാണാകും ശിവശംഭോ
(ശിവശംഭോ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts