തക തക
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXIII (ശാസ്താതീർത്ഥം)
Thaka Thaka (Ayyappa Gaanangal Vol XXIII (Sastha Theertham))
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംസേലം എം ഈശ്വർ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 29 2012 01:07:35.

ഓം കന്നിമൂല ഗണപതി ഭഗവാനേ
ശരണമയ്യപ്പാ
ഓം അന്നദാന പ്രഭുവേ
ശരണമയ്യപ്പാ
ഓം കാന്തമല ജ്യോതിയേ
ശരണമയ്യപ്പാ

എന്‍ ഹൃദയം അയ്യപ്പസ്വാമിമയം
ഭഗവാനേ
എന്‍ നടയില്‍ ശബരീമല പൊന്‍വഴികള്‍
പൊന്‍ വഴികള്‍
എന്‍ അഭയം പൊന്നമ്പല മല മേലെ
മല മേലെ
എന്‍ വിഴിയില്‍ മകരമണിപ്പൊന്‍ ദീപം

തകതകതക തങ്കക്കനവില്‍ ശംഖു മുഴങ്ങുമ്പോള്‍
നടയില്‍ മണികള്‍ മുഴങ്ങുമ്പോള്‍
ആ മണി രൂപം ഞാന്‍ കാണ്മൂ
ധ്യാനമനോഹരമായ്
നടനടനട മംഗളനടയില്‍ തുടികള്‍ മുഴങ്ങുമ്പോള്‍
ഹൃദയ തുടികള്‍ മുഴങ്ങുമ്പോള്‍
ആ നീല കോമളമായ് കണ്ടു
ആനന്ദ ചന്ദ്രമുഖം
നിത്യ നിരാമയ ഗീതം
ഇന്നുണരുകയാണെന്‍ നെഞ്ചില്‍
മോഹന സംക്രമ രാഗം
ഇന്നണയുകലല്ലോ ഞാന്‍
എന്തൊരു സൗന്ദര്യം അയ്യന്റെ പൊന്നഴകില്‍
എന്തൊരു മാധുര്യം അയ്യന്റെ തിരുമൊഴിയില്‍ (തകതകതക)

മണ്ഡലമാസപ്പുലരിയില്‍ മുദ്ര മാലയണിഞ്ഞു ഞാന്‍
മാനസ മന്ത്രാരതികള്‍ തൊട്ടുനമിച്ചൂ ഞാന്‍
ആ ഗുണനിധിയാമെന്‍ ഗുരുവിനാദര ദക്ഷിണവെച്ചു നമിച്ചു
ഭക്തിയില്‍ വിദ്രുതിയണഞ്ഞൂ വഴിപോലെ
മിഴിനീരോടെ ആനന്ദ കണ്ണീരോടെ
ശരണമുണര്‍ത്തി ഭഗവാനെ തൊഴുതു ജപിച്ചു (മിഴി)
സംസാരസാഗരത്തില്‍ ഭഗവന്‍ നാമനൗകയുമായ്
എന്‍ പന്തലബാലക ദേശം തേടി ഞാന്‍

എന്‍ ഹൃദയം അയ്യപ്പസ്വാമിമയം
ഭഗവാനേ
എന്‍ നടയില്‍ ശബരീമല പൊന്‍വഴികള്‍
പൊന്‍ വഴികള്‍
എന്‍ അഭയം പൊന്നമ്പല മല മേലെ
മല മേലെ
എന്‍ വിഴിയില്‍ മകരമണിപ്പൊന്‍ ദീപം

സൃഷ്ടിസ്ഥിതിലയ കാരണനാമെന്‍ ദേവകുമാരകനെ
എന്‍ ഹരിഹരസുതനെ ധ്യാനം ചെയ്തു ഞാന്‍
ആ ജന്മങ്ങളിലെ പുണ്യപദങ്ങള്‍ മിഴിയിലണഞ്ഞു ഞാന്‍
ആ ദേവകഥാരസമാടിയലിഞ്ഞൂ ഞാന്‍
പൈതൃകമാകെ പുണ്യവുമായ് മുന്നിലുണര്‍ന്നു
അറിയാതേ ഞാന്‍ കണ്ണീരില്‍ മുങ്ങിയലിലിഞ്ഞു
ജന്മാന്തരങ്ങള്‍ പോലുമിന്നെന്‍ നാവില്‍ വരമേകി
എന്‍ ശൈലേശ്വരനെന്‍ അരികില്‍ ശ്രുതി ചേര്‍ന്നു

(തകതകതക)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts