മണ്ണാങ്കട്ടയും കരിയിലയും
മൂലധനം
Mannankattayum Kariyilayum (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍വി റ്റി മുരളി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:30.
 

മണ്ണാങ്കട്ടയും കരിയിലയും കൂടി
മലയ്ക്കു പോയി മലയ്ക്കു പോയ്
അച്ഛനുമമ്മയും കാണാതെ
ആരോടും മിണ്ടാതെ
(മണ്ണാങ്കട്ടയും...)


മഞ്ഞിൽ മുങ്ങി വെയിലത്തു തോർത്തി
മന്ദാരപ്പൂ ചൂടി
മന്ദാരപ്പൂ ചൂടി
മല കടന്ന് പുഴ കടന്ന്
വഴി നടന്ന് തളർന്നു
വഴി നടന്ന് തളർന്നു
(മണ്ണാങ്കട്ടയും...)


മാനം മീതേ മഴക്കാറു കണ്ടപ്പോൾ
മണ്ണാങ്കട്ട പറഞ്ഞു മണ്ണാങ്കട്ട പറഞ്ഞു (2)
എന്താ പറഞ്ഞേ ?
കൂട്ടുകാരാ നീയെനിക്കൊരു
കുടപിടിച്ചു തരേണം കുടപിടിച്ചു തരേണം
(മണ്ണാങ്കട്ടയും...)

കാട്ടിനുള്ളിൽ കൊടുങ്കാറ്റു വന്നപ്പോൾ
കരിയില പൊട്ടിക്കരഞ്ഞു കരിയില പൊട്ടിക്കരഞ്ഞു (2)
കൂട്ടുകാരാ നീയെനിക്കൊരു
കോട്ട വളച്ചു തരേണം കോട്ട വളച്ചു തരേണം
(മണ്ണാങ്കട്ടയും...)

കാറ്റു വന്നു മഴക്കാറും പെയ്തു
കാട്ടിലിരുട്ട് നിറഞ്ഞു കാട്ടിലിരുട്ട് നിറഞ്ഞു(2)
എന്നിട്ടെന്തായി ??
കാറ്റിൽ പെട്ടു കരിയില പോയി
മണ്ണാങ്കട്ടയലിഞ്ഞും പോയി മണ്ണാങ്കട്ടയലിഞ്ഞും പോയി
(മണ്ണാങ്കട്ടയും...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts