മുറിയനാരിവൾ
ഇന്നലെ ഇന്നു നാളെ
Muriyanarival (Innale Innu Naale)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:34.
മുറിയരിവാളെവിടെപ്പോയെടീ മൂളിയലങ്കാരീ
അതു കൊണ്ടല്ലേ നമ്മളു കൊയ്തത് മണിയമ്പാടം
കൊയ്ത കറ്റകൾ എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ കറ്റകളല്ലേ നമ്മള് കളത്തിലിട്ട് മെതിച്ചത് !
ആ മണി നെല്ല് എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ മണിനെല്ലല്ലേ തമ്പ്രാനറയിലിട്ടു പൂട്ടിയത്
ആ തമ്പ്രാൻ എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ തമ്പ്രാനല്ലേ നമ്മടെ തെരഞ്ഞെടുപ്പിൽ തോറ്റത്
ആ തെരഞ്ഞെടുപ്പ് എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ തെരഞ്ഞെടുപ്പല്ലേ നമ്മൾ ചെങ്കൊടി ചുറ്റി നടന്നത്
ആ ചെങ്കൊടി എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ ചെങ്കൊടിയല്ലേ നമ്മടെ സർക്കാരിവിടെ നീർത്തീത്
ആ സർക്കാർ എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ സർക്കാരല്ലേ പൊലയന്നു ഭൂമി പതിച്ചു തന്നത്
ആ ഭൂമി എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ ഭൂമിയല്ലേ നമ്മള് വിത്തു വിതച്ചു കൊയ്തത്
ആ കറ്റ എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ കറ്റയല്ലേ നമ്മൾ മുറ്റത്തിട്ട് മെതിച്ചത്
ആ പുത്തരി എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ പുത്തരിച്ചോറല്ലേ മീനും കൂട്ടിയുണ്ടത്
മണിയനരിവാൾ എവിടെപ്പോയെടീ മൂളിയലങ്കാരീ
ആ അരിവാളല്ലേ നമ്മടെ കൊടിയേ നിന്നു പറക്കണത് !!


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts