കാവ്യ കൈരളി
ഇന്നലെ ഇന്നു നാളെ
Kavya Kairali (Innale Innu Naale)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:34.
 

കാവ്യകൈരളി കബരിയിലണിയും
കമലദളങ്ങളേ
കഥകളിപ്പദങ്ങളേ നിങ്ങടെ
സ്വരസാഗരത്തിലെ മണിപ്രവാളങ്ങളാൽ
സ്വപ്ന മഞ്ജുഷകൾ നിറയ്ക്കൂ എന്റെ
സ്വപ്ന മഞ്ജുഷകൾ നിറയ്ക്കൂ

ചെണ്ടയും മദ്ദളവും മുഴങ്ങുമ്പോൾ
ഓട്ടു ചേങ്ങില താളം പിടിക്കുമ്പോൾ
മഞ്ജുതരയുടെ മധുരാലാപന
കുഞ്ജസദനങ്ങൾക്കരികിൽ
സ്വർഗ്ഗ സൗഗന്ധിക പുഷ്പസരസ്സിലെ
സ്വർണ്ണമരാളമാക്കൂ എന്നെയൊരു
സ്വർണ്ണമരാളമാക്കൂ

കേശഭാര കിരീടം ചാർത്തി
കച്ചമണികൾ കിലുക്കി
കൈയ്യിൽ വില്ലുമായ് കാമദേവൻ വന്നു
കൺ പൂവമ്പെയ്യും രജനികളിൽ
ലജ്ജയിൽ മുങ്ങി നിൽക്കുമെന്നെ
നിങ്ങളൊരു നിത്യകാമുകിയാക്കൂ
എന്നെയൊരു നിത്യകാമുകിയാക്കൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts