പടിപൂജചെയ്യുന്ന
കർപ്പൂരദീപം
Padipooja Cheyyunna (Karpoora Deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:46.
പടിപൂജ ചെയ്യുന്ന പാദം പണിയുന്ന
അടിയന്റെ മനസ്സൊരു ശബരിമല
അവിടെ ഭഗവാന്റെ വിഗ്രഹമണിയുന്ന
അഭൗമതേജസ്സിന്‍ കാന്തിയല

(പടിപൂജ)

വജ്രകാന്തായ നമഃ
വജ്രകായായ നമഃ
വജ്രഭൂഷായ നമഃ
വാചാതീതായ നമഃ

സന്തതം ക്ലേശത്തിന്‍ കരിമല കേറുമ്പോള്‍
ഏന്തിവിടുന്നവന്‍ നീ (സന്തതം)
തെറ്റുകുറ്റങ്ങളില്‍ അടിയങ്ങള്‍ വീഴുമ്പോള്‍
ഏറ്റിവിടുന്നവന്‍ നീ (തെറ്റുകുറ്റങ്ങളില്‍)

കല്യാണായ കാമേശായ
കാലകണ്ഠായ നമഃ

(പടിപൂജ)

പട്ടിണിപ്പാവത്തെ അന്നദാനപ്രഭോ
ഊട്ടീടുന്നവന്‍ നീ (പട്ടിണിപ്പാവത്തെ)
പാട്ടിനാല്‍ അയ്യപ്പന്‍പാട്ടിനാല്‍ ഭവദുഃഖം
മാറ്റിയിടുന്നവന്‍ നീ (പാട്ടിനാല്‍)

ഗൗരാംഗായ ഗോമേദായ
ഗാനലോലായ നമഃ

(പടിപൂജ)

Added by Nityanandha on September 6, 2008

PALLAVI
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts