വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | കെ എം ഉദയൻ |
ഗാനരചന | പള്ളിപ്പുറം മോഹനചന്ദ്രന്‍ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ആഭേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2013 16:58:42.
യദുകുലനായകനേ നിന്‍ നടയില്‍ വന്നീ എളിയവളുടെ ദുഃഖം ചൊല്ലുമ്പോള്‍ അഴലുകള്‍ നീക്കുന്ന ഭഗവാനേ മുകുന്ദാ അനുഭാവമോടെന്നെ തഴുകേണം (യദുകുലനായകനേ ) കൃഷ്ണകൃഷ്ണാമുകുന്ദാജനാര്‍ദ്ദനാ കൃഷ്ണഗോവിന്ദനാരായണാഹരേ അച്യുതാനന്ദഗോവിന്ദമാധവാ സച്ചിതാനന്ദാനാരായണാഹരേ ജനിമൃതിദോഷങ്ങള്‍ നീങ്ങീടാന്‍ കണ്ണാ ഇഹപരസുകൃതങ്ങള്‍ നീ പകരൂ വരഗുണനിധിയാകും വനമാലീ നിന്‍ അരികിലീ അടിയന്റെ പദഭജനം (കൃഷ്ണകൃഷ്ണാമുകുന്ദാ... ) ഗുരുകുലബന്ധത്തിന്‍ സുഖമറിയാന്‍ - കണ്ണാ ഒരു പിടി അവില്‍ പോലുമില്ലല്ലോ കരുണതന്‍ കടലായ നീയറിഞ്ഞാല്‍ നിറയും എളിമയും സ്നേഹവും ഐശ്വര്യവും (കൃഷ്ണകൃഷ്ണാമുകുന്ദാ... ) മഞ്ജുളയല്ലോ ഞാന്‍ മാല തരാം - കണ്ണാ മീരയുമല്ല ഞാന്‍ പാടീടാം പ്രീയസഖി രാധയുമല്ല ഞാന്‍ - പാവം അടിയനു നീയെന്നും ഭക്തി തരൂ (കൃഷ്ണകൃഷ്ണാമുകുന്ദാ... ) പാണ്ഡവരുടെ ദുഃഖം നീയറിഞ്ഞു - പോരില്‍ പാര്‍ത്ഥനു തുണയായി തേര്‍ തെളിച്ചു ധര്‍മ്മമറിഞ്ഞു നീയോതിയതാം ഗീതാ - സാരം അമൃതായി പകരേണം (കൃഷ്ണകൃഷ്ണാമുകുന്ദാ... ) ഉണ്ണുമ്പോഴുണ്ണിയായി നീയരികേ ഉറങ്ങുമ്പോളുയിരായി പോരൂ നീ ഉണരുമ്പോള്‍ കണിയായി നീ മുന്നില്‍ ഉണ്ണിയെന്നാരോമല്‍ കണ്ണനുണ്ണി (കൃഷ്ണകൃഷ്ണാമുകുന്ദാ... ) | |