വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | കെ എം ഉദയൻ |
ഗാനരചന | പള്ളിപ്പുറം മോഹനചന്ദ്രന്‍ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ആഭേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2013 16:54:35.
കൃഷ്ണായ വാസുദേവായ ദേവകീനന്ദനായച നന്ദഗോപകുമാരായ ഗോവിന്ദായ നമോനമഃ കൃഷ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ വൃഷ്ണികുലോത്തമ നിന്‍ മുന്നില്‍ ശസ്യാ താണുവണങ്ങീടും അബലയ്ക്കാശ്രയമേകണമേ (കൃഷ്ണായ വാസുദേവായ ) ഗുരുപവനേശ്വരഭഗവാനേ യദുകുനായക വനമാലി നിന്‍ സ്തുതിഗീതം പാടിടുവാന്‍ കരളില്‍ ചൊരിയുക ഹരിനാമം (കൃഷ്ണായ വാസുദേവായ ) ഗോപീമാനസചോരാ നിന്‍ ഗോപിക്കുറിയും കൗസ്തുഭവും പീതാംബരവും മുരളികയും പരിചോടു കണിയായി പകരൂ നീ (കൃഷ്ണായ വാസുദേവായ ) വസുദേവാത്മജ നിന്‍ സവിധി വിനയാന്വിതയായി നില്‍ക്കുമ്പോള്‍ വാരിജനയനാ വരമരുളൂ മണിവേണുവിന്‍ നാദസ്വരം നുകരാന്‍ (കൃഷ്ണായ വാസുദേവായ ) കരുണാവാരിധിയാകും നിന്‍ കഴലിണകൂട്ടാനീ ജന്മം തൃക്കാക്കല്‍ കണിയേകീടാന്‍ തരണേയൊരുവരമടിയനു നീ (കൃഷ്ണായ വാസുദേവായ ) നാരായണഹരിനാരായണാ നാദബ്രഹ്മസുധാരസമേ നരജീവിതപരിലാളനമേ പാഹിമുകുന്ദമുരാരിഹരേ (കൃഷ്ണായ വാസുദേവായ ) ഗോവിന്ദായ നമോനമഃ (3) | |