നാവിൻ തുമ്പത്തു
വെണ്ണക്കണ്ണൻ
Navin Thumbath (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകൃഷ്ണകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംശഹാന
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:54:01.
 
നാവിന്‍ തുമ്പത്തു നന്ദമുകുന്ദനു
നാരായണീയ തുലാഭാരം (2)

നാവിന്‍ തുമ്പത്തു നന്ദമുകുന്ദനു നാരായണീയ തുലാഭാരം (2)
നരകഭയങ്ങളില്‍ കരകയറീടുവാന്‍ ഗരുവായൂരെന്നും തുലാഭാരം
ഗുരുവായൂരെന്നും തുലാഭാരം
(നാവിന്‍ തുമ്പത്തു് )

അഗതിയാമെന്നുടെ ദുരിതങ്ങള്‍ തീരുവാന്‍ ആഴക്കു നെയ്യാല്‍ തുലാഭാരം (2)
മഴപോലെ പെയ്യുന്നെന്‍ മിഴിനീര്‍ തുള്ളിയാല്‍ മനസ്സിന്റെ കോണില്‍ തുലാഭാരം (2)
മനസ്സിന്റെ കോണില്‍ തുലാഭാരം
(നാവിന്‍ തുമ്പത്തു് )

അരിമണി തേടി വരുന്ന കുചേലനു അവില്‍മണി കൊണ്ടു തുലാഭാരം (2)
ആധികള്‍ വ്യാധികള്‍ തീരുവാന്‍ ഭഗവാനെന്നായുസ്സു കൊണ്ടു തുലാഭാരം (2)
എന്നായുസ്സു കൊണ്ടു തുലാഭാരം
(നാവിന്‍ തുമ്പത്തു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts