കണ്ണിലുദിക്കുന്നു കണ്ണനുണ്ണീ
വെണ്ണക്കണ്ണൻ
Kanniludikkunnu Kannanunni (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകൃഷ്ണകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2013 11:10:47.
 
കണ്ണിലുദിക്കുന്നു കണ്ണനുണ്ണി
കായാമ്പൂവിതള്‍ കണ്ണനുണ്ണി
(കണ്ണിലുദിക്കുന്നു )
കരളിന്റെയുള്ളിലെ നറുവെണ്ണ കത്തുന്ന
കാക്കക്കറുമ്പനാം കള്ളനുണ്ണി
(കരളിന്റെയുള്ളിലെ )
കൃഷ്ണകൃഷ്ണപാഹിമാം (3)
കൃഷ്ണപാഹിമാം
(കൃഷ്ണകൃഷ്ണ )

അരമണികിങ്ങിണിയണിയുന്നൊരുണ്ണി
അമ്പാടി പോറ്റുന്ന പൈതലുണ്ണി
(അരമണി )
ആഴക്കുവെണ്ണയ്ക്കായി അടുക്കളത്തളത്തിലെ
പൊന്നുറിയെന്തിനിന്നുടച്ചതുണ്ണി
(ആഴക്കു് )
പൊന്നുറിയെന്തിനിന്നുടച്ചതുണ്ണി
(കൃഷ്ണകൃഷ്ണ )

കദളിപ്പഴം കണ്ടാല്‍ കളിയാടുമുണ്ണി
കളഭനിലാവുപോല്‍ തെളിഞ്ഞൊരുണ്ണി
(കദളിപ്പഴം )
ആയര്‍കുലത്തിലും അടിയന്റെ മനസ്സിലും
ഐശ്വര്യദീപമായി വിളങ്ങുമുണ്ണി
(ആയര്‍കുലത്തിലും )
ഐശ്വര്യദീപമായി വിളങ്ങുമുണ്ണി
(കൃഷ്ണകൃഷ്ണ )

സങ്കടക്കണ്ണീര്‍ പൊഴിയുമ്പോഴെപ്പോഴും
തൂവിരല്‍ത്തുമ്പാല്‍ തുടയ്ക്കുമുണ്ണി
(സങ്കടക്കണ്ണീര്‍ )
മരണം വന്നു വിളിക്കുന്ന നേരത്തും
മൃതസഞ്ജീവനി പകരുമുണ്ണി
(മരണം )
മൃതസഞ്ജീവനി പകരുമുണ്ണി
(കൃഷ്ണകൃഷ്ണ )
(കണ്ണിലുദിക്കുന്നു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts