കായാമ്പൂ വര്‍ണ്ണന്റെ മുരളിക
കസ്തൂരി തിലകം
Kaayampu Varnante Muralika (Kasthuri Thilakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവിദ്യാധരൻ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:12.
കായാമ്പൂവര്‍ണ്ണന്റെ മുരളീരവത്തിന്റെ
പാലാഴിയുണര്‍ന്നൊരു ദ്വാരക
പുലരികള്‍തോറും യദുകുലദേവന്റെ
തിരുവുടല്‍ കണികണ്ട ദ്വാരക
ഗുരുപവനപുരം ദ്വാരക
(കായാമ്പൂ)

ദ്വാപരയുഗം കരിങ്കടലിലൊടുങ്ങുമ്പോള്‍
ദ്വാരകാനാഥന്റെ പൊന്‍‌മണിവിഗ്രഹം
കാലാബ്ധിസാഗരത്തിരകളില്‍ നിന്നും
ഗുരുവും വായുവും കണ്ടെടുത്തു
(കായാമ്പൂ)

കലിയുഗഭക്തര്‍ക്ക് തൊഴുതു പുണ്യം നേടാന്‍
കാലസ്ഥലാദ്വയ ശക്തിപീഠത്തില്‍
മലയാളസാഗര തീരദേശത്തില്‍
ഗുരുവായൂരില്‍ കുടിവെച്ചു
(കായാമ്പൂ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts