അറിവു വന്ന നാൾമുതൽ
അമ്മേ ദേവീ മഹാമായേ
Arivu Vanna Naalmuthal (Amme Devi Mahamaye)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:16.
 

അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ


അറിവു വന്ന നാൾ മുതൽ അമ്മേ നാരായണ (2)
അകമഴിഞ്ഞു പാടുമെൻ അക്ഷരങ്ങൾക്കിന്നു നീ
അഴകു നൽകി മിഴിവ് നൽകി അർത്ഥമാം പ്രസാദമൂട്ടി
ചിറകടിച്ചു പാറുവാൻ വരം തരേണം അംബികേ
സകലലോകപാലികേ സർവമംഗളാത്മികേ
(അറിവു വന്ന...)


എത്രവട്ടമെത്രവട്ടം പവിഴമല്ലി പൂത്തു
എത്ര കോടി രാപ്പകലുകൽ അമ്മ നെയ്തു തീർത്തു (2)
ക്ഷിപ്രകാശ രൂപിണീ നിൻ തിരുനടയിൽ വരുതി കാക്കും
പുത്രനാകുമെന്നെ നീ തിരിച്ചറിയില്ലേ
പുഞ്ചിരിയാലെന്റെ ദുഃകം നീയൊഴിക്കില്ലേ
(അറിവു വന്ന...)


എത്ര ജനം എത്ര ജന്മം മകം തൊഴുതേനമ്മേ
എത്രവട്ടം കണ്ണുനീരാൽ ഗുരുതി ചെയ്തേനമ്മേ
തൃപ്പദത്തിൻ നഖകലയിൽ ചന്ദ്രനായുദിക്കുമെന്റെ
ദുഃഖമാം കളങ്കമമ്മ കണ്ടറിയില്ലേ
ഗദ്ഗദച്ചെരാതിലമ്മ തിരി തെളിക്കില്ലേ
(അറിവു വന്ന...)








 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts