വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ജി ദേവരാജന്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:31.
മിന്നുന്നതെല്ലാം പൊന്നല്ല ചെഞ്ചുണ്ടിൽ വിരിയും പുഞ്ചിരിയെല്ലാം നെഞ്ചിലെയമൃതല്ലാ കാക്കപ്പൊന്നിനു കണ്ണഞ്ചിക്കും കള്ളച്ചിരിയുണ്ട് കാലം കൈവിരൽ തൊട്ടാൽ കറുത്ത വാവിൻ കണ്മഷിയായ് മാറും (മിന്നുന്നതെല്ലാം....) മണ്ണിൻ കരളിൽ ഉറഞ്ഞിരിക്കും കണ്ണുനീരുണ്ട് കാലം കൈവിരൽ തൊട്ടാൽ തുടുത്തു മിന്നും പൊൻകനിയായ് മാറും (മിന്നുന്നതെല്ലാം...) കാളരാവിലും കണ്ണുചിമ്മും നക്ഷത്രമുണ്ട് പാരിൻ നൊമ്പരം വിങ്ങും മനസ്സിനുള്ളിൽ പൊൻകിനാക്കൾ പാടും (മിന്നുന്നതെല്ലാം...) | |