മാൻ‌കിടാവേ മാൻ‌കിടാവേ
വിശറിക്കു കാറ്റുവേണ്ട
Mankidave Mankidave (Visarikku Kattuvenda)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:06.
 മാന്‍ കിടാവേ മാന്‍ കിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്

മയങ്ങിയുണരും മണിക്കിനാവുകള്‍
മന്ത്രം ചൊല്ലണ ശീലാണ് (2)
മാന്‍ കിടാവേ മാന്‍ കിടാവേ
മനസ്സിനുള്ളിലിതെന്താണ്
മനസ്സിനുള്ളിലിതെന്താണ്

പൂജക്കൊരുക്കിയ പൂപ്പാലികയില്‍
പുളകം നല്‍കിയ മാലയുമായ് (2)
ഒളിച്ചു കയറിയിരുന്നപ്പോളൊരു
വളകിലുക്കം കേട്ടൂ ഞാന്‍
വളകിലുക്കം കേട്ടൂ ഞാന്‍ (ഒളിച്ചു....)
ആ..ആ..ആ.ആ (മാന്‍ കിടാവേ ...)

കമ്പിളി മുണ്ടും ഞൊറിഞ്ഞുടുത്തൊരു
കറുകക്കുടിലിലിരിക്കാം ഞാന്‍ (2)
പണ്ടു ശകുന്തള പാടിയ കഥകള്‍
പകര്‍ന്നു തരുമോ കാതുകളില്‍ (2)
വസന്ത പൗര്‍ണ്ണമി നാളെ നമുക്കൊരു
വിളയ്ക്കു വെയ്ക്കും കാടുകളില്‍
വിളയ്ക്കു വെയ്ക്കും കാടുകളില്‍ (വസന്ത...)(മാന്‍ കിടാവേ ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts