മഴതോർന്നരാവിൽ
മുക്കുറ്റിപ്പൂവിന്റെ ആകാശം (ചിൽഡ്രൻസ് സോങ്സ്)
Mazha thornnaraavil (Mukkuttippovinte Aaksam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവി കെ ശശിധരൻ
ഗാനരചനപി മധുസൂദനൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 07:26:46.

മഴ തോർന്ന രാവിൽ മാന്തോപ്പിനുള്ളിൽ
നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു
ഇതു നല്ലൊരൽഭുതം …കാണണം …
ഞാനതിൻ വെട്ടം പ്രതീക്ഷിച്ചു നിന്നു
ഞാനതിൻ വെട്ടം പ്രതീക്ഷിച്ചു നിന്നു
(മഴ തോർന്ന…)

തെല്ലകലത്തായ് തെളിയുന്നു മായുന്നു
വീണ്ടുമാ സൗമ്യ പ്രകാശമപ്പോൾ
ആരും ഇരുട്ടത്തു ഞെക്കുവിളക്കുമായ്
മാമ്പഴം തേടിയണഞ്ഞതല്ല
മാമ്പഴം തേടിയണഞ്ഞതല്ല
(മഴ തോർന്ന…)

നക്ഷത്ര വെട്ടം വഴിതെറ്റിയെന്നുടെ
മാന്തോപ്പിനുള്ളിൽ പൊഴിഞ്ഞതല്ലാ
പിന്നെയോ മിന്നാമിനുങ്ങെന്നൊരൽഭുതം
തെന്നി നീങ്ങുന്ന നറും വെളിച്ചം
തെന്നി നീങ്ങുന്ന നറും വെളിച്ചം
(മഴ തോർന്ന…)

ഏതിരുട്ടത്തും ഒരു തുള്ളി വെട്ടമുണ്ടെന്ന
നേരോതി തരുന്ന പോലെ
മിന്നിയും മാഞ്ഞും നടക്കുകയാണതെൻ
മാന്തോപ്പിലൂടെ മനസ്സിലൂടെ
മാന്തോപ്പിലൂടെ മനസ്സിലൂടെ
(മഴ തോർന്ന…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts