മലയാളം കാണാന്‍
മധുരം മലയാളം (ചിൽഡ്രൻസ് സോങ്സ്)
Malayaalam Kaanaan (Madhuram Malayalam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവി കെ ശശിധരൻ
ഗാനരചനസത്യചന്ദ്രൻ പൊയിൽക്കാവ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:52.
മലയാളം കാണാന്‍ വായോ
മാമലകള്‍ കാണാന്‍ വായോ
മഴപെയ്യും നേരം പുഴയുടെ
മയിലാട്ടം കാണാന്‍ വായോ(2)
( മലയാളം....)
മഞ്ജുളമാം നാട്ടില്‍ മാധവ-
കാലങ്ങള്‍ കാണാന്‍ വായോ(2)
മനസ്സിന്റെ തീരത്തഴകില്‍
കാവ്യങ്ങള്‍ തീര്‍ക്കാന്‍ വായോ(2)
( മഞ്ജുളമാം....)
പൊന്നോണക്കാലം വയലില്‍
കിന്നാരം പറയും കാറ്റില്‍(2)
ഒന്നിച്ചു നടക്കാന്‍ വായോ
ഒന്നല്ലോ മാനവര്‍ നമ്മള്‍ (2)
( പോന്നോണക്കാലം..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts