വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | സിന്ധു ഭൈരവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 28 2022 09:55:08.
കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട് പാടാനൊരു തംബുരുവുണ്ട് കേള്‍ക്കാനെന്‍ ദേവിയുണ്ട് മുട്ടുമെങ്കില്‍ മുട്ടറുത്തു മുക്തി നല്‍കും കരുണയുണ്ട് കൈനിറയെ വാരി വാരി വരം നല്‍കും കനിവുമുണ്ട്... കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട് കാടാമ്പുഴയമ്പലത്തില്‍ ഓ ഹോ ഹോ പാര്‍ത്ഥന്റെ കൂരമ്പും പൂവമ്പുപോല്‍ പൊഴിയും സന്താപ ജാലമെല്ലാം സന്തോഷമായി വിടരും പൂമൂടല്‍ കണ്ടു നിന്നാല്‍ പൂക്കാലമാകുമമ്മാ..... ആ... ആ.... പൂമൂടല്‍ കണ്ടു നിന്നാല്‍ പൂക്കാലമാകുമമ്മാ..... തൊഴുതു നിന്ന നമ്മളേയും പൂവുകൊണ്ടു മൂടുമമ്മാ... കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട് കാടാമ്പുഴയമ്പലത്തില്‍ ഓ ഹോ ഹോ കൈനീട്ടി നിന്നവര്‍ക്കു വാത്സല്യ മധുമാരി നീറുന്ന നെഞ്ചകത്തില്‍ കാരുണ്യ പേമാരി നേരായ മനസുകള്‍ക്ക് നല്‍കാത്തതൊന്നുമില്ലാ.... ആ... ആ... നേരായ മനസുകള്‍ക്ക് നല്‍കാത്തതൊന്നുമില്ലാ.... ഇവിടെ നിന്നു കേണിരുന്നാല്‍ നേടാത്തതൊന്നുമില്ലാ കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട് കാടാമ്പുഴയമ്പലത്തില്‍ ഓ ഹോ ഹോ ശിവഗംഗാജലമുണ്ട് പാതാള സ്ഥാനമുണ്ട് ശ്രീകിരാതാര്‍ജ്ജുനേയ കഥപാടും കിളികളുണ്ട് തേവാരവിഗ്രഹത്തില്‍ തീരാതനുഗ്രഹമുണ്ട്..... ആ....ആ... തേവാരവിഗ്രഹത്തില്‍ തീരാതനുഗ്രഹമുണ്ട്..... മാറാത്ത മാരികളെ മാറ്റുന്നോരമ്മയുണ്ട്.... കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട് കാടാമ്പുഴയമ്പലത്തില്‍ ഓ ഹോ ഹോ | |