വാ കണ്ണാ വാ
ആനന്ദക്കണ്ണന്‍
Vaa Kannaa Vaa (Aanandhakannan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമോഹന്‍ദാസ്‌
ഗാനരചനസിജു തുറവുര്‍
ഗായകര്‍വിഷ്ണു മോഹൻ സിതാര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:26.
 
വാ കണ്ണാ വാ കണ്ണാ വാ
വാ കണ്ണാ വാ വാ കണ്ണാ വാ
വാ കണ്ണാ വാ കണ്ണാ വാ
വാവാ കണ്ണാ വാവാ കണ്ണാ വാ
ഒരു കൈ വെണ്ണയുമായ് മറുകൈ പുണ്യവുമായ്
തിരുമുരളിയിൽ ഒഴുകിടുമൊരു
സ്വരമഴയുടെ മധുരവുമായ്
(വാ കണ്ണാ വാ....)

മുളംകുഴൽ വിളിച്ചു നീ കലങ്ങളെ ഉടച്ചു നീ
അല ഞൊറിയുമൊരീണവുമായ് വാ
നിറങ്ങളിൽ കുളിച്ചു നീ നിറഞ്ഞു പൊൻ വിരിച്ചു നീ
നെറുകയിലൊരു പീലി ചൂടി വാ
കുഞ്ഞിത്തളയും മഞ്ഞത്തുകിലും
അണിഞ്ഞു മെല്ലെ വരൂ വരൂ ഓമനക്കണ്ണാ
(വാ കണ്ണാ വാ....)

മനസ്സിനെ തെളിച്ചു നീ ഉഷസ്സു പോലുദിച്ചു നീ
സുരമുനിജന പൂജിതനായ് വാ
പശുക്കളെ തെളിച്ചു നീ ശിശുക്കളെ പാലിച്ചു നീ
അശരണരുടെ നാഥനായ് വാ
കണ്ണിൽ കനലിൽ സ്വർണ്ണത്തിരികൾ
തെളിച്ചു മെല്ലെ വരൂ വരൂ താമരക്കണ്ണാ
(വാ കണ്ണാ വാ....)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts