വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ടി എസ് രാധാകൃഷ്ണന്‍ |
ഗാനരചന | പൂന്താനം |
ഗായകര്‍ | ടി എസ് രാധാകൃഷ്ണന്‍ |
രാഗം | രാഗമാലിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 07 2015 08:55:27.
ഘനസംഘമിടയുന്ന തനു കാന്തി തൊഴുന്നേൻ അണി തിങ്കൾക്കല ചൂടും പുരിജഡ തൊഴുന്നേൻ ദുഷ്ടരാം അസുരരെ ദഹിക്കും തീ ജ്വലിക്കും പടുകൺമിഴി മൂന്നും നിടിലവും തൊഴുന്നേൻ വിലസുമാ കുനു ചില്ലിയുഗളം കൈതൊഴുന്നേൻ മുഗ്ദ്ധമായ്കനിവോടെ മറഞ്ഞു വന്നനിശം ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ തിലസുമ രുചി വെന്ന തിരുനാസ തൊഴുന്നേൻ ചെന്തൊണ്ടിപ്പഴം വെന്നൊരധരം കൈതൊഴുന്നേൻ ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ ചന്ദ്രികാ രുചിവെന്നൊരസിദം കൈതൊഴുന്നേൻ കുന്തകന്ദളം വെന്ന രദനങ്ങൾ തൊഴുന്നേൻ. | |