പരാതി - കടമ്മനിട്ട
കാവ്യരാഗം
Paraathi - Kadammanitta (Kavyaragam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംസുരേഷ് രാമകൃഷ്ണ
ഗാനരചനകടമ്മനിട്ട
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:44.
 
പറയൂ പരാതി നീ കൃഷ്ണേ (2)
നിന്റെ വിറയാര്‍ന്ന ചുണ്ടുമായ്‌ നിറയുന്ന കണ്ണുമായ്‌
പറയൂ പരാതി നീ കൃഷ്ണേ
പറയൂ പരാതി നീ കൃഷ്ണേ

അവിടെ നീയങ്ങനിരിക്കൂ
മുടിക്കതിരുകളല്‍പ്പമൊതുക്കൂ
നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലു പോലെന്നെ ഞാന്‍ കാണ്മൂ
നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലു പോലെന്നെ ഞാന്‍ കാണ്മൂ
അടരാന്‍ മടിക്കുന്ന തൂമണി കത്തുന്ന
തുടര്‍വെളിച്ചത്തില്‍ ഞാന്‍ കാണ്മൂ
കാണാന്‍ കൊതിച്ചെന്നുമാകാതെ
ദാഹിച്ചു വിട വാങ്ങി നിന്നൊരെന്‍ മോഹം
ഇടനെഞ്ചുയര്‍ന്നു താണുലയുന്ന സ്പന്ദമെന്‍
തുടരുന്ന ജീവന്റെ ബോധം
അതു നിലപ്പിക്കരുതതിവേഗമോരോന്നു
പറയൂ പരാതി നീ കൃഷ്ണേ
പറയൂ പരാതി നീ കൃഷ്ണേ

എന്നും പറഞ്ഞവ തന്നെയാണെങ്കിലെന്തെന്നും പുതിയതായ്‌ തോന്നും (2)
അല്ലെങ്കിലെന്തുണ്ടനവധിക്കാര്യങ്ങള്‍ക്കുള്ളതൊരിത്തിരി ദുഃഖം (2)
മിഴികോര്‍ത്തു നിന്നു നീ പറയുന്ന മാത്ര ഞാന്‍
കേള്‍ക്കുന്ന മാത്രകള്‍ അതില്‍ മാത്രമാണു
നാമന്യോന്യമുണ്ടെന്നതറിയുന്നതിന്നായ്‌ പറയൂ (2)

പറയൂ പരാതി നീ കൃഷ്ണേ
ഉച്ചത്തിലുച്ചത്തിലാകട്ടേ നിന്മൊഴി (2)
ഒച്ചയടഞ്ഞുവോ
നിശ്ചലം ചുണ്ടുകള്‍ നിറയാത്ത കണ്ണുകള്‍
നിറയാത്ത കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലില്ല ഞാനില്ല ഞാനില്ല
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts