ചെട്ടിക്കുളങ്ങരെ വിളങ്ങും
ദേവി കടാക്ഷം
Chettikulangara Vilangum (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2017 04:29:39.
 ചെട്ടികുളങ്ങരെ വിളങ്ങും അമ്മേ
എട്ടും അഞ്ചും കര വിളഞ്ഞൊരുണ്‍മേ
പൊന്നൊളി കുംഭത്തിന്‍ അന്‍പൊലിമുറ്റത്ത്
വന്നുവല്ലോ ഭരണി നാള്
ഓണാട്ടുകരയ്ക്കോണച്ചേല്

വാദ്യങ്ങളുണ്ടേ കുമ്മിപ്പാട്ടുകളുണ്ടേ
ആട്ടവുമുണ്ടേ കുത്തിയോട്ടവുമുണ്ടേ
കാപ്പുമേക്കെട്ടി കളഭവും ചാര്‍ത്തി ചൂരലുംകുത്തിയ ബാലകന്‍മാരെ
തൃക്കാല്‍ക്കല്‍ അര്‍പ്പിപ്പതുണ്ടേ

തേരുകളുണ്ടേ വര്‍ണ്ണക്കുതിരകളുണ്ടേ
വേഷങ്ങളുണ്ടേ കെട്ടുകാഴ്ചകളുണ്ടേ
ആളുവോരുണ്ടേ മാളോരുമുണ്ടേ പാരെല്ലാം പേരാളും ദേവിക്കു മുന്നില്‍
തൃക്കാഴ്ച വച്ചീടുന്നുണ്ടേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts