തൊട്ടു വിളിച്ചേ
സ്നേഹം സുഖമാണത്
Thottu viliche (Sneham Sukhamaanathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓസ്കാർ അബിദ്
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍അഫ്‌സല്‍ ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2013 05:39:19.

തൊട്ടു വിളിച്ചേ നീ ഞെട്ടി വിറച്ചേ
ഈ പൊട്ടിപ്പെണ്ണോടിഷ്ടം കൂടാൻ കഷ്ടം തന്നേ (2)
മിണ്ടാനില്ല ഞാൻ കൂടാനില്ല ഞാൻ
ഈ പൊട്ടിപ്പെണ്ണോടിഷ്ടം കൂടാൻ ആരും നോക്കേണ്ട (2)
പുന്നാരം പറഞ്ഞതും കിന്നാരം മൊഴിഞ്ഞതും
എല്ലാം മറന്നേ ഞാൻ എല്ലാം മറന്നേ
എന്റെ കൂട്ടു തേടി പോരേണ്ട നീ കുട്ടിക്കുറുമ്പാ

മൂക്കത്ത് കോപം പെണ്ണാണേൽ പാവം
ഞാൻ കൂടെ വന്നീടുമ്പോൾ എന്താണീ ഭാവം
കാണാത്ത ദൂരം നാക്കിന്റെ നീളം
ആരോടെന്നോർത്തിട്ടാണീ തീരാ സല്ലാപം
നിൻ ചെല്ലച്ചുണ്ടിൽ മുത്തം തന്നാൽ താനേ മയങ്ങും
നീ പണ്ടത്തെ പോൽ എന്നെ കണ്ടാൽ കാര്യം കുഴങ്ങും
ഈ വാക്കെല്ലാം ഞാനെത്ര കേട്ടതാ
നിൻ പൂച്ചെല്ലാം ഞാനെത്ര തുറന്നതാ
ആരാരും കണ്ടില്ലെന്നാൽ ആരോടും ചൊല്ലില്ലെന്നാൽ
ഇഷ്ടം കൂടാമേ ഞാൻ ഇഷ്ടം കൂടാമേ
എന്നും പൊട്ടും തൊട്ട് നിന്നോടൊപ്പം ആടിപ്പാടാമേ
ഇഷ്ടം കൂടാമേ ഞാൻ ഇഷ്ടം കൂടാമേ
എന്നും പൊട്ടും തൊട്ട് നിന്നോടൊപ്പം ആടിപ്പാടാമേ

ചെത്തിപ്പൂ ചൂടും ശിങ്കാരിപ്പെണ്ണേ
നീയെന്റെ നെഞ്ചിൽ തുള്ളും മഞ്ചാടിപ്പൊട്ട്
തക്കോരം മുട്ടി ചാഞ്ചാടും നിന്റെ
മാറിൽ ഞാൻ വീഴും നേരം മോഹം തുളുമ്പീ
ഈ മുല്ലക്കാറ്റിൽ ആടും കൂന്തൽ എന്നെ വിളിച്ചേ
നീ എന്നെപ്പുൽകും നേരം തിങ്കൾ കണ്ണുമടച്ച്
നാമൊന്നായി മാറീടും നേരത്തിൽ
ഈ പൊൻവീണ പാടുന്നേ പധനിസ
കല്യാണക്കാലം വന്നാൽ എല്ലാരും പോയിത്തന്നാൽ
ഒന്നിച്ചിരിക്കാം പിന്നൊന്നിച്ചലയാം
ഈ വെണ്ണിലാവും കണ്ടീടാതെ ഒന്നിച്ചുറങ്ങാം
ഒന്നിച്ചിരിക്കാം ഒന്നിച്ചുറങ്ങാം
ഈ കന്നിപ്പെണ്ണിൻ കാതോരത്തിൽ സ്വപ്നം വിളമ്പാം
ഒന്നിച്ചിരിക്കാം ഒന്നായുറങ്ങാം
ഈ കന്നിപ്പെണ്ണിൻ കാതോരത്തിൽ സ്വപ്നം വിളമ്പാം
കല്യാണക്കാലം വന്നാൽ എല്ലാരും പോയിത്തന്നാൽ
ഒന്നിച്ചിരിക്കാം പിന്നൊന്നിച്ചലയാം
എന്റെ പൂർവ ജന്മ സുകൃതമായ് ഒന്നിച്ചുറങ്ങാം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts