ജയേ ജയേ കോമള
ദേശഭക്തിഗാനങ്ങൾ
Jaye Jaye Komala (Desabhakthi Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബോധേശ്വരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:03.

ജയ ജയ കോമള കേരള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവനഭാരത ഹരിണീ
ജയ ജയ ധർമ്മ സമന്വയ രമണീ
ജയ ജനനീ ജയ ജനനീ
മാമക കേരള ധരണി
(ജയ ജയ ...)

പ്രേമദമാകും പ്രമദവനം താൻ
ശ്യാമള സുന്ദരമെന്നുടെ രാജ്യം (2)
മലയജ സുരഭില മാരുതനേൽക്കും
മലയാളം ഹാ മാമകരാജ്യം
കല്പക തരുനികരങ്ങൾ നിരക്കും
കല്പിത ഭൂവാണെന്നുടെ രാജ്യം
കളകളമോതിയിണങ്ങി വരുന്നൊരു
സലില സമൃദ്ധം മാമകരാജ്യം
ജയ ജനനീ ജയ ജനനീ
മാമക കേരള ധരണി
(ജയ ജയ ...)

മാധവമാസം ഞങ്ങൾക്കെന്നും
വാസന്തശ്രീയനുദിനമിവിടെ (2)
ജാതി മതാന്ധ്യ മതാന്തമെതിർക്കും
ബോധ വിഭാവിതമെന്നൂടെ രാജ്യം
സർവസ്വതന്ത്ര സമസ്ഥിതിദായക
സാർവജനീന കുലീന യുവത്വം
നിത്യവുമെങ്ങു കുതിച്ചുയരുന്നിതു
നിർഭയമതു താൻ മാമകരാജ്യം
ജയ ജനനീ ജയ ജനനീ
മാമക കേരള ധരണി
(ജയ ജയ ...)

പാലൊളി തൂകും പൂന്തുകിൽ ചാർത്തും
ലോലകൾ വിലസും മലയാളത്തിൽ
ചന്ദനമണിയും ചാരുകിശോരകൾ
ബന്ധുരമാക്കും മലയാളത്തിൽ
തുഞ്ചശുകീ കളകണ്ഠ നിനാദം
തഞ്ചും മാമക മലയാളത്തിൽ
മാമകമോഹം മാമക ഗേഹം
മാമക നാമം മാമക വിലയം
ജയ ജയ കോമള കേരള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവനഭാരത ഹരിണീ
ജയ ജയ ധർമ്മ സമന്വയ രമണീ
ജയ ജനനീ ജയ ജനനീ
മാമക കേരള ധരണി
(ജയ ജയ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts