വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ബോധേശ്വരന്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:03.
ഞാൻ ഹിന്ദുവല്ല മുഹമ്മദനല്ല ക്രൈസ്തവനല്ല ബൗദ്ധനുമല്ല വന്ദ്യനല്ല വിധേയനുമല്ല ബന്ധുവാമൊരു മാനുഷനൂഴിയിൽ (ഞാൻ..) ജാതിയില്ല മതങ്ങളുമില്ലെനി- ക്കേതു വേദവും ആദരണീയം (2) വേദവും ഗീതയും അൽഖുറാനും ബൈബിളും സിക്കു സാഹിതിയാകെയും (2) ചിൽകുരുന്നിനന്തസുഖം തരുമൊക്കെയു- മെന്നുടെ മാറിലണയ്ക്കുന്നു (2) (ഞാൻ...) സ്വർഗ്ഗമോക്ഷ സുഖാദി സമസ്തവും നിർഗളിച്ചു തരുന്നവയാകിലും (2) വർഗ്ഗബുദ്ധി വളർത്തുവതെങ്കിൽ പുൽക്കൊടിയ്ക്കു സമം ത്യജിച്ചീടുവൻ (2) എന്നിലുള്ള വികാര വിചാരങ്ങളൊന്നു മാത്രം ഞാൻ ഭാരതപൗരൻ (2) (ഞാൻ..) | |