ലോകമേ തറവാട്
വള്ളത്തോൾ കവിതകൾ
Lokame Tharavaadu (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:43.

ലോകമേ തറവാട്, തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം താഴ്മ താന്‍ അഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നതെന്‍ ഗുരുനാഥന്‍

താരക മണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചളി നീളെ പുരണ്ടാലതും കൊള്ളാം
ഇല്ലിഹ സംഗം ലേപമെന്നിവ , സമസ്വച്ഛ -
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍

ദുര്ജ്ജന്തു വിഹീനമാം ദുര്‍ല്ലഭ തീർത്ഥഹ്രദം
കജ്ജലോല്ഗ്ഗമമില്ലാത്തൊരു മംഗളദീപം
പാമ്പുകള്‍ തീണ്ടിടാത്ത മാണിക്യ മഹാനിധി
പാഴ്നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍

ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മ രക്ഷോപായവും
ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും
രന്തിദേവന്റെ ദയാവായ്പ്പും ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും
മുഹമ്മദിന്‍ സ്ഥൈര്യവുമൊരാളില്‍ച്ചേര്‍ -
ന്നൊത്തു കാണണമെങ്കില്‍ ചെല്ലുവിന്‍ ഭവാന്മാരെന്‍
ഗുരുവിന്‍ നികടത്തില്‍
അല്ലായ്കില്‍ അവിടത്തെ ചരിത്രം വായ്ക്കുവിന്‍ ...

ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഡ-
മിമ്മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമാവത് വിന്ധ്യാചാല മധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴും ഇദ്ദരം സിംഹത്തിനെ

ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ
നമസ്തേ ഗതതര്‍ഷ, നമസ്തേ ദുരാതര്‍ഷ
നമസ്തേ സുമഹാത്മന്‍ നമസ്തേ ജഗത്ഗുരോ .....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts