വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ജോണ്സണ് |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | ജോണ്സണ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:51.
വെറുതേ ഒന്നു കാണാന്‍.. വെറുതേ ഒരു മോഹം... (3) പറയാനൊന്നുമില്ലാ.. പരിദേവനങ്ങളില്ലാ.. പരിദേവനങ്ങളില്ലാ.. വെറുതേ ഒന്നു കാണാന്‍.. വെറുതേ ഒരു മോഹം... ഇലകള്‍ കൊഴിയും ഈ മരവും നിഴലും ഞാനും മാത്രം.. (ഇലകള്‍.. ) കരളിനുള്ളില് ഏതോ കിളിയുടെ ചിറകടിയൊച്ചയും മാത്രം.. തനിയേ.. ഞാന്‍ തനിയേ... തനിയേ.. ഞാന്‍ തനിയേ... (വെറുതേ... ) ഇടറും ശ്രുതിയും തംബുരുവും ഇരുളും ഞാനും മാത്രം.. (ഇടറും.. ) അറിയാതുയരും ഏതോ വ്യഥയുടെ ജ്വാലാമുഖവും മാത്രം... തനിയേ.. ഞാന്‍ തനിയേ... തനിയേ.. ഞാന്‍ തനിയേ... (വെറുതേ... ) വെറുതേ ഒന്നു കാണാന്‍.. വെറുതേ ഒരു മോഹം... പറയാനൊന്നുമില്ലാ.. പരിദേവനങ്ങളില്ലാ.. പരിദേവനങ്ങളില്ലാ.... | |