സാരസദള നയനൻ
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Saarasadala Nayanan (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:53.

സാരസദള നയനൻ ശ്രീപത്മനാഭൻ
സാമോദം വാഴും ഭൂതലേ
ആനന്ദപുരേ (സാരസദള)
സുന്ദരീമാരേ പോരിൻ സാരസാക്ഷൻ തന്‍റെ
സാരസഗീതം പാടീ ആടീടാം ചെമ്മേ
സാരസദള നയനൻ ശ്രീപത്മനാഭൻ
സാമോദം വാഴും ഭൂതലേ

മത്സ്യമായ് പിറന്നു വേദങ്ങളെ വീണ്ടെടുത്തു
മന്ദരഗിരിയെ ഉയർത്തുവാൻ കൂർമ്മമായ്
സൂകരരൂപം പൂണ്ടു ഭൂമിയെ പാലിക്കാൻ
ഹിരണ്യാക്ഷനെ ഹനിക്കാൻ നരബലി രൂപമായി
മാബലിമന്നനോട് വാമനരൂപം പൂണ്ട്
മൂന്നടി ഭൂമി ദാനം ചോദിച്ചു വിഷ്ണുദേവൻ
മാബലിമന്നൻ നൽകി ചോദിച്ചതെല്ലാം ക്ഷണം
വാനോളം ഉയർന്നുടൻ വാമനരൂപൻ കൃഷ്ണൻ
വിണ്ണും മണ്ണുമളന്ന് രണ്ടടി കൊണ്ട് ദേവൻ
മൂന്നാം ചുവടു ബലിതൻ ശിരസ്സിൽ പതിച്ചു ക്ഷണം
പാതാളലോകേ പോകാൻ മൗനികളായ് നിന്നു
പാരം കൊടിയ നേരം മാബലി ആശിക്കാൻ
കേരളഭൂതലേശൻ പ്രജകളെ കാണുവാനും
ആവണിമാസ തിരുവോണ നാളിൽ
പോരാൻ സാദരമനുവാദം നൽകിടേണം ദേവാ
മാബലിമന്നൻ പോരും നാളിതു മങ്കമാരെ
ആമോദം കൈകൾ കോർത്തു പാടിയാടീടാം പോരൂ (2)

കുമ്മിയടിച്ചിടാം കൂട്ടുകാരേ പോരെൻ
കുന്തളനാട്ടിലെ മങ്കമാരേ (കുമ്മി)
കാർത്തിയും നീലിയും നങ്ങേലി മങ്കയും
പാണികൾ കൊട്ടികൊണ്ടാടിടാമേ (കാർത്തിയും)
എട്ടുചുവടു കൊണ്ടെട്ടുപേർ ചേർന്നങ്ങു
വട്ടത്തിലെട്ടെട്ടു പാട്ടു പാടി
വൈഷ്ണവ പ്രീതിക്കായ് മങ്കമാരേ നമ്മൾ
ആവണി നാളിതിൽ പാടിയാടാം
തിരുവോണനാളന്നമ്മൾ പാടിയാടാം
ശ്യാമളകോമള ഭൂവിൽ പിറന്നൊരീ
കോമള ഗാത്രികളാകും ഞങ്ങൾ
ആടുക കന്നീ നീ പാടുക നാടിന്‍റെ
മോടിയെപറ്റി കൃതാർത്ഥയായി
തിരുമോടിയെപറ്റി കൃതാർത്ഥയായി

പരമശിവാ ദേവാ പാർവ്വതി വല്ലഭാ
ശരണം നീയേ ദേവാ ശരണം നീയേ (പരമശിവാ)
തരണമേ സൗഭാഗ്യം മുക്തി വിനായകാ
തരണമേ സൗഭാഗ്യം ദേവദേവാ
തരണമേ സൗഭാഗ്യം മുക്തി വിനായകാ
തരണമേ സൗഭാഗ്യം ദേവദേവാ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts