മഴ പെയ്തു
മഴ
Mazha Peythu (Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനഒ വി ഉഷ
ഗായകര്‍വി കെ ശശിധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:53.
മഴ പെയ്തു,മഴയോടൊപ്പം സ്മൃതിയും
നിലവും നിനവും നനവാര്‍ന്നു
കോടക്കാറെ,ഇനിയും പെയ്യു,ദുഃഖം

പെയ്യൂ മൃദുലതമസ്സേ,
പെയ്തൊഴിയൂ,പെയ്തൊഴിയൂ
ഞാന്‍ നിലകൊള്‍വു നിങ്ങള്‍ക്കായി

ഞാനേല്‍ക്കാം നിങ്ങളെ
എന്‍ മണ്ണ്കളോ പാടേ കുതിരും
കണ്ണീരിന്‍ ചാലുകളൊഴുകും,പാടും
പെയ്തൊഴിയൂ

ഓരങ്ങള്‍ നിറയെച്ചിരിതന്‍
തൈയ്യുകള്‍ പൊങ്ങും
പെയ്തൊഴിയൂ

പെയ്യു,ഞാനീ ജലധാരകളില്‍ കുതിരാം
ആയിരമായുണരാം എന്നില്‍ ജീവന്‍
കോടക്കാറെ,ഇനിയും പെയ്യൂ,ദുഃഖം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts