സരിഗമ പാടാൻ
ഏകാംബിക
Sarigama Paadaan (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:15:08.
 
സരിഗമ പാടാനറിയാത്തൊരെന്നെയും സരസ്വതിമണ്ഡപം വിളിക്കുന്നു
ശങ്കയിലക്ഷരം തോന്നാത്തൊരീയെന്നെ ശങ്കരപീഠം ക്ഷണിക്കുന്നു
(സരിഗമ )
തല കുമ്പിട്ടു നില്‍ക്കുമെന്‍ തോളത്തു കൈ വച്ചു മുമ്പിലേക്കു നയിക്കുന്നു
മൂകാംബിക മുമ്പിലേക്കു നയിക്കുന്നു
(സരിഗമ )

അറിവില്ലായ്മതന്‍ പറ നിറയ്ക്കാന്‍ എല്ലാമറിയുന്നോരമ്മ നമ്മേ തുണയ്ക്കുമ്പോള്‍ (2)
അജ്ഞതയാകുന്ന രാവിന്റെ ചില്ലയില്‍ വിജ്ഞാനപ്പുലരികള്‍ വിടര്‍ത്തുമ്പോള്‍
എന്തിനു തല താഴ്ത്തേണം മൂകാംബിയംബികതന്‍ സന്തതികള്‍ നമ്മള്‍
(സരിഗമ )

നിറയും നിറമിഴി തുറക്കുമ്പോള്‍ പ്രപഞ്ചത്തിന്‍ നിറമേഴും പൊതിയുന്ന ശ്രീകോവിലില്‍ (2)
നറുവെണ്ണയായമ്മതിരുവടി ചിരിക്കുന്നു നാദവേദക്കുയിലുകള്‍ പുകഴ്ത്തുന്നു
എന്തിനു വേറെയൊരമ്മ മൂകാംബിയംബികേ നിന്‍ മക്കളല്ലേ ഞങ്ങള്‍
(സരിഗമ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts