വിളിപ്പുറത്തമ്മയായ്
ബ്രഹ്മതീര്‍ത്ഥം
Vilipurathammayayi (Brahmatheertham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:59.
 
വിളിപ്പുറത്തമ്മയായ് ചക്കുളം കാവിൽ
വിളങ്ങുന്ന വാത്സല്യപൂർണ്ണേ (2)
വെളിച്ചമെൻ മാനസവനികയിൽ വിരിയാൻ
വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുന്നേ അമ്മേ
വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുന്നേ

നെടുവീർപ്പിടുന്നൊരെൻ കണ്ണിനു കണിയായ്
നടപ്പന്തലിൽ എഴുന്നള്ളൂ (2)
തുറന്നെന്റെ ജീവിത ദുഃഖങ്ങളഖിലം
പറഞ്ഞിടാൻ നീയല്ലേയുള്ളൂ
എന്നെ അറിഞ്ഞിടാൻ നീ തന്നെയുള്ളൂ
(വിളിപ്പുറത്തമ്മയായ്....)

മണിക്കോവിൽ തന്നുടെ മതിലിനു വെളിയിൽ
നിനക്കൊപ്പം ഞാൻ വലം വെച്ചു (2)
മടങ്ങിടും നേരം നിൻ ചൈതന്യ ശകലം
എനിക്കൊപ്പം തുണയായ് തിരിച്ചു
എന്റെ ജനിയ്ക്കൊരു നിധിയായ് ഭവിച്ചു
(വിളിപ്പുറത്തമ്മയായ്....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts