ഉണ്ണി ഗണപതി
ഉണ്ണി ഗണപതി
Unniganapathy (Unniganapathy)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംദീപക് വാരിയർ
ഗാനരചനവേണു ജി വാര്യർ ,കാരക്കുളം ശിവശങ്കരൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 07:43:25.
 
ഉണ്ണീ ഗണപതി ഗണപതി ഉണ്ണിഗണപതിയേ
ഉണ്ണുവാനമ്മ വിളിക്കുന്നേരം എവിടെയൊളിച്ചു നീ
(ഉണ്ണീ ഗണപതി )

ഇത്തിരി നേരമീ മടിയിലിരിക്കൂ നീ
ചിത്തം തെളിഞ്ഞൊന്നു വായു് തുറക്കൂ
(ഇത്തിരി )
ഇഷ്ട ഭോജ്യങ്ങള്‍ ഞാനാവോളം നല്‍കുവേ -
നെന്തേ പിണങ്ങിയോ പൊന്മകനേ
(ഇഷ്ട )
എന്തേ പിണങ്ങിയോ പൊന്മകനേ
(ഉണ്ണീ ഗണപതി )

ഭോജനപ്രിയനേ നിന്‍ ഭക്തരര്‍പ്പിക്കുമീ
ഒരു പൂളു തേങ്ങയാല്‍ പ്രീതനായി
(ഭോജനപ്രിയനേ )
വരദാനമേകുന്ന കാരുണ്യമേ നീയി -
ന്നമ്മ തന്‍ സൗഭാഗ്യമായണയൂ
(വരദാനമേകുന്ന )
ആനന്ദരൂപനായു് വന്നണയൂ
(ഉണ്ണീ ഗണപതി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts