പഴവങ്ങാടി ഗണപതിക്ക്
ഉണ്ണി ഗണപതി
Pazhavangadi Ganapathikku (Unniganapathy)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംദീപക് വാരിയർ
ഗാനരചനവേണു ജി വാര്യർ ,കാരക്കുളം ശിവശങ്കരൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:18:58.
 
പഴവങ്ങാടി ഗണപതിയ്ക്കു് തേങ്ങയടിച്ചു്
തിരുനടയില്‍ ഏത്തമിട്ടു് തൊഴുതിറങ്ങുമ്പോള്‍
മതിയായില്ല മതിയായില്ലെന്നോതുന്നു മനം
ഭക്തിപാശബന്ധനം ഇതെന്തു മോഹനം
എന്തു മോഹനം
(പഴവങ്ങാടി )

ഭക്തനാകും ചെമ്പൈയുടെ സ്വരരാഗഗംഗയില്‍ (2)
ആദ്യത്തെ തെളിനീരായൊഴുകുന്ന കീര്‍ത്തനം
അഖിലാണ്ഡകോടികള്‍ ഏറ്റു പാടും
ജന്മപുണ്യസുകൃതമായു് മുഴങ്ങീടുന്നു
വാതാപിഗണപതിം ഭജേഹം (2)
ഗ ഗ ഗരിഗ ഗപഗരി സരിഗ
പധാസ ധസാരി സരീപ ഗ
ധസരിഗ രീസധ പധസരി സ
സരിഗപ ഗ
ഗപധസ ധ
ധാധ സാസ പാപ ധാധ പധപഗ
പാപ ധാധ ഗാഗ പാപ ഗപഗരി
സസധ രിരിസ ഗഗരി പപഗ ഗപധരി
സാധപഗരിസധസ
മുക്തിയേകും വിഘ്നേശന്റെ
സ്വര്‍ഗ്ഗീയ നാരായത്തില്‍
(മുക്തിയേകും )
വ്യാസന്റെ ഇതിഹാസമായൊരു ഭാരതം
ഭക്തിപൂണ്ട ജന്മങ്ങള്‍ ഹൃത്തിലേറ്റും
ഏകദന്തപുണ്യമായി വാഴ്ത്തീടുന്നു
(പഴവങ്ങാടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts