വിഘ്നങ്ങൾ അകലുവാൻ
ഉണ്ണി ഗണപതി
Vighnangal Akaluvan (Unniganapathy)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംദീപക് വാരിയർ
ഗാനരചനവേണു ജി വാര്യർ ,കാരക്കുളം ശിവശങ്കരൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:17:43.
 
വിഘ്നങ്ങളകലുവാന്‍ തുണയേകണേ വിഘ്നവിനാശകനേ (2)
നിത്യവും നിന്‍ നടയില്‍ കുമ്പിടുന്നേന്‍
ഇടപ്പള്ളി ഗണപതി തമ്പുരാനേ
(വിഘ്നങ്ങള്‍ )

അച്ഛനുമമ്മയും ഈരേഴുലോകമെന്നു്
ഈ പാരിനെ അറിയിച്ച തമ്പുരാനേ
(അച്ഛനുമമ്മയും )
അടിയന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
ഇടപ്പള്ളി ഗണപതി തമ്പുരാനേ
(അടിയന്റെ )
ഇടപ്പള്ളി ഗണപതി തമ്പുരാനേ - തമ്പുരാനേ
(വിഘ്നങ്ങള്‍ )

ഭൗതീഹമോഹങ്ങളെല്ലാം ക്ഷണീകമെന്നു്
വിശ്വമാകേ തെളിയിച്ച തമ്പുരാനേ
(ഭൗതീഹ )
എന്നും മനസ്സില്‍ നീ തെളിയേണമേ
ഇടപ്പള്ളി ഗണപതി തമ്പുരാനേ
(എന്നും )
ഇടപ്പള്ളി ഗണപതി തമ്പുരാനേ - തമ്പുരാനേ
(വിഘ്നങ്ങള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts