കൂപ്പുകൈയും നീട്ടി
ജപമാല
Kooppukayyum Neetti (Japamaala)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 25 2023 16:36:16.
കൂപ്പു കയ്യും നീട്ടി കാട്ടിൽ കൂട്ടമോടെ പോരും ഭക്തന്മാർ ഭക്തന്മാർ...

പേട്ട തുള്ളി പാട്ടും പാടി വാട്ടമില്ലാതാടും ഭക്തന്മാർ ഭക്തന്മാർ...

വൃതശുദ്ധി വെടിയാതെയും നിത്യ തപശക്തി തളരാതെയും അവദൂതരായി നിന്റെ മുന്നിൽ നിൽക്കും...

കൂപ്പു കയ്യും നീട്ടി കാട്ടിൽ കൂട്ടമോടെ പോരും ഭക്തന്മാർ ഭക്തന്മാർ...

താഴ്‌വാരകാറ്റിൻ ചുണ്ടിൽ ഓംകാരം മെല്ലെ പൂക്കുന്നു... ശരണം തരുവാൻ..

രകാശ ശാങ്കൻ മേലെ മേലാപ്പായി ആരോ കെട്ടുന്നു അഭയം തരുവാൻ....

പത്മരാഗം പോലെ ഈ കുഞ്ഞ് നക്ഷത്രങ്ങൾ പൊൻ ദീപ നാളം മീട്ടി നിൽക്കുന്നു....

ദൂരെ ദൂരെ ഏതോ ശംഖിൽ സ്വര മന്ത്രം കേൾക്കാറായി....

കൂപ്പു കയ്യും നീട്ടി കാട്ടിൽ കൂട്ടമോടെ പോരും ഭക്തന്മാർ ഭക്തന്മാർ...

ആകാശക്ഷേത്രം ചുറ്റും മേഘങ്ങൾ നാമം ചൊല്ലുന്നു ശരണം അയ്യപ്പാ..

കാട്ടാറിൻ നെഞ്ചിൽ വിങ്ങും ഓളങ്ങൾ തീർത്ഥം നൽകുന്നു ശരണം അയ്യപ്പാ ...

ആഴി പൂജക്കയ്യൻ ഈ കാട്ടിലെത്തും നേരം ഈ കാറ്റു പോലും കാൽക്കൽ വീഴുന്നു...

ദൂരെ ദൂരെ ഏതോ മേട്ടിൽ തെളിനാളം കാണാറായി...

കൂപ്പു കയ്യും നീട്ടി കാട്ടിൽ കൂട്ടമോടെ പോരും ഭക്തന്മാർ ഭക്തന്മാർ...

വൃതശുദ്ധി വെടിയാതെയും നിത്യ തപശക്തി തളരാതെയും അവദൂതരായി നിന്റെ മുന്നിൽ നിൽക്കും...

കൂപ്പു കയ്യും നീട്ടി കാട്ടിൽ കൂട്ടമോടെ പോരും ഭക്തന്മാർ ഭക്തന്മാർ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts