മൽ‌പ്രിയനേ
ധ്യാനഗീതങ്ങള്‍ വോ I
Malpriyane (Dhyana Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംതോമസ് മാത്യു കരുനാഗപ്പള്ളി
ഗാനരചനതോമസ് മാത്യു കരുനാഗപ്പള്ളി
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:42.
മല്‍പ്രിയനേ എന്നേശുനായകനേ
എപ്പോള്‍ വരും
എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍
അങ്ങയെ ആശ്ലേഷിപ്പാന്‍ (എന്‍ കണ്ണീര്‍ )
എന്നേശുവേ വാനമേഘേ വേഗം
വന്നീടണേ (എന്നേശുവേ )
(മല്‍പ്രിയനേ )

മധ്യാകാശേ സ്വര്‍ഗീയ ദൂതരുമായ്
വന്നീടുമ്പോള്‍ (മധ്യാകാശേ )
എന്നിക്കായ് മുറിവേറ്റതാം
ആ പൊന്മുഖം മുത്തുവാന്‍ (എനിക്കായ് )
വെള്ളത്തിനായ്‌ കേഴുന്ന വേഴാമ്പല്‍ പോല്‍
വാഞ്ഛിക്കുന്നേ (വെള്ളത്തിനായ്‌ )
(മല്‍പ്രിയനേ )

വെണ്മ വസ്ത്രം ധരിച്ചുയിര്‍ത്ത
വിശുദ്ധ സംഘമതില്‍ (വെണ്മ )
ചേര്‍ന്നു നിന്‍ സവിധേ വന്നു
ഹല്ലെലുയ്യാ പാടുവാന്‍ (ചേര്‍ന്നു )
ബുദ്ധിയുള്ള നിര്‍മ്മല കന്യകേ പോല്‍
ഒരുങ്ങുന്നേ (ബുദ്ധിയുള്ള )
(മല്‍പ്രിയനേ )

സൂര്യചന്ദ്ര താരങ്ങളെ കടന്നു
സ്വര്‍ഗ്ഗനാട്ടില്‍ (സൂര്യ )
ആ പളുങ്ക് നദീതീരേ
ജീവവൃക്ഷത്തിന്‍ തണലില്‍ (ആ പളുങ്ക് )
എന്‍ സ്വര്‍വീട്ടില്‍ എത്തുവാന്‍ കൊതിച്ചീടുന്നേ
എന്‍ മണാളാ (എന്‍ സ്വര്‍വീട്ടില്‍ )
(മല്‍പ്രിയനേ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts